
ഞാൻ ശാരദ മനോരമ. ഞാൻ ഒരു വീട്ടമ്മയാണ്. ബാ०ഗ്ളൂർ പോയട്റി ഫെസ്ററിവലിൽ റേഡിയോ ആക്ടീവ് വേണ്ടി കവിയിത്റി അനിത തൻപിയെ ഇന്റർവൃൂ ചെയ്യാമോയെന്നു ചോദിച്ചപ്പോൾ വളരെ സന്തോഷത്തോടെ ഞാൻ ആ ദൌത്യം ഏറ്റെടുത്തു. ഇതു എന്റെ ആദ്യത്തെ ഇന്റർവൃ ആണു.
കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്താണ് ആണു അവരുടെ വീട്. അവരുടെ നാലു കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ടു. അവർ പൂസ്തകങൾ വിവർത്തനവു० ചെയ്യുന്നു. ഒരു അഭിമുഖത്തിനു വേണ്ടി ചോദിച്ചപ്പോൾ വേഗം തയ്യാറായി. ഔദ്യോഗിക ജീവിതവും, എഴുത്തു० ഒരു പോലെ അവർ കൈകാര്യം ചെയ്യുന്നു.
ജീവിതത്തിലെ എല്ലാ ഉത്തരവാദിത്തങൾ നിർവഹിക്കുന്നതിനിടയിലു० എഴുതുവാൻ സമയം കണ്ടെത്തുന്നു. മുററമടിക്കുൻപോൾ എന്ന അവരുടെ കവിതയിൽ രാവിലെ മുററ० അടിക്കുന്നതു०, ഈർക്കിലികൾ മുററതു കള० വരക്കുന്നതു० മനോഹരമായി വിവരിച്ചിരിക്കുന്നു. റേഡിയോ ഫെസ്ററിൽ അവരുടെ കവിത കേൾക്കാനിടയായി.എഴുതുന്നോടൊപ്പ० പാരാരായണവു० നന്നായി ചെയ്യുന്നു. വെളളമെന്ന കവിതയിൽ കിണറു കുഴിക്കുന്നതിനെ പററി പ്രതിപാദിച്ചിരിക്കുന്നു. ഓരോ കൊട്ട മണ്ണും കോരി പുറത്തിടുൻപോഴു०, വെളള० കണ്ടെത്തിയശേഷവു० ഉണ്ടാവുന്ന ശബ്ദങളേയു०, ആഹ്ലാദ പ്രകടനങളേയു० വളരെ നന്നായി വിഭാവനം ചെയ്തിരിക്കുന്നു. സാധരണ മനുഷൃർക്കുചിന്തിക്കുവാൻ പോലു० പററാത്ത തരത്തിലുള്ള കവിഭാവന. സ്പാനിഷ് ഭാഷയിലുള്ള ഒരു കവിത പരിഭാഷപ്പെടുത്തുവാൻ അവർ സ്പെയിൻ വരെ പോയിരുന്നു.

അത്രത്തോള० ആ കവിത അവരെ സ്വാധീച്ചിരുന്നു. ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ചു വളരുന്ന അവർ സ്വന്തം പരിശ്രമം കൊണ്ടു മാത്രമാണ് ഉയരത്തിലെത്തിയത്. ഇങ്ങനെയുള്ള സദസ്സുകളിൽ വരാൻ അവർക്കു വലിയ താല്പര്യം ആണു്. കവിത അവരുടെ ജീവിതത്തിന്റെ ഒരു ഭാഗമാണെന്നു അവർ പറയുന്നു. ചുററിലു० നടക്കുന്ന ഓരോ പ്രവൃത്തിയിലു० അവർ കവിത കണ്ടെത്തുന്നു.
ഇനിയും, ഇനിയും അവരുടെ കവിതകളും, പരിഭാഷകളും പുറത്തുവരട്ടെ എന്നാശ०സിക്കുന്നു. അവക്കു എല്ലാവിധ ആശ०സകളു० നേരുന്നു.
Written by Sharada Manorama.